വൃ​ക്കരോ​ഗി​ക​ൾ​ക്കു ബെ​ഡ്ഷീ​റ്റു​ക​ൾ ന​ൽ​കി
Saturday, May 25, 2019 11:28 PM IST
എ​ട​ക്ക​ര: റം​സ​ൻ മാ​സ​ത്തി​ൽ കാ​രു​ണ്യം ചൊ​രി​ഞ്ഞു വൃ​ക്ക​രോ​ഗ ബാ​ധി​ത​ൻ. ചു​ങ്ക​ത്ത​റ കോ​ട്ടോ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചു​ങ്ക​ത്ത​റ സ്വ​ദേ​ശി പാ​ല​ക്ക​ൽ കു​ഞ്ഞു​വാ​ണ് സ​ഹ രോ​ഗി​ക​ൾ​ക്കാ​യി അ​ന്പ​തു ബെ​ഡ്ഷീ​റ്റു​ക​ൾ ന​ൽ​കി​യ​ത്.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യ​ലി​സി​സ് സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സാ​ന്പ​ത്തി​ക സ്ഥി​ര​ത​യു​ള്ള മ​റ്റു രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു കൂ​ടി പ്ര​ചോ​ദ​ന​മാ​ക​ത്ത​ക്ക നി​ല​യി​ൽ ബെ​ഡ്ഷീ​റ്റ് കൈ​മാ​റ്റ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.​തു​ട​ർ​ന്നു പാ​ല​ക്ക​ൽ കു​ഞ്ഞു മെ​ഡി​ക്ക​ൽ ഓ​പീ​സ​ർ ഡോ. ​ചാ​ച്ചി​ക്ക് 50 ബെ​ഡ്ഷീ​റ്റു​ക​ൾ കൈ​മാ​റി. സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​ങ്കെ​ടു​ത്തു. ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ക​ണ്‍​വീ​ന​ർ നാ​ല​ക​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ, ഡോ ​ചാ​ച്ചി എ​ന്നി​വ​ർ സം​സാ​രി​ച്ചു.