ചേ​ലേ​ന്പ്ര​യി​ലെ ചെ​ള്ളു​പ​നി മ​ര​ണം: ആ​ശ​ങ്കയിൽ പ്ര​ദേ​ശ​വാ​സി​ക​ൾ
Sunday, May 26, 2019 11:56 PM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ൽ ചെ​ള്ള് പ​നി ബാ​ധി​ച്ചു മ​ധ്യ​വ​യ​സ്ക മ​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. ചേ​ലേ​ന്പ്ര സ്വ​ദേ​ശി​നി​യാ​യ അ​ന്പ​ത്തി​യെ​ട്ടു​കാ​രി​യു​ടെ മ​ര​ണം ചെ​ള്ള് പ​നി​യെ തു​ട​ർ​ന്നാ​ണെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
ചെ​ള്ള് പ​നി മ​ര​ണ​ത്തെ തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​നി പ​ട​രി​ല്ലെ​ന്നും രോ​ഗ​ത്തി​നി​ട​യാ​ക്കു​ന്ന ചെ​ള്ളി​ന്‍റെ ക​ടി​യേ​റ്റാ​ൽ മാ​ത്ര​മേ പ​നി പ​ട​രു​ക​യു​ള്ളു​വെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് 12 ാം വാ​ർ​ഡി​ലെ പ​ന​യ​ത്ത് പു​റാ​യി​യി​ലാ​ണ് ചെ​ള്ളു പ​നി ബാ​ധി​ച്ചു മ​ധ്യ​വ​യ​സ്ക മ​രി​ച്ച​ത്. ചെ​ള്ളു പ​നി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ജേ​ഷ്, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നു​ള്ള ഏ​ഴു പേ​ര​ട​ങ്ങി​യ സം​ഘം പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ചെ​ള്ളു​പ​നി പ​ര​ത്തു​ന്ന ചി​ഗ​ർ മൈ​റ്റി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. പി.​ടി അ​രു​ണ, ടി.​വി​നോ​ദ് എ​ന്നീ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫീ​വ​ർ സ​ർ​വേ​യും ന​ട​ത്തു​ന്ന​ത്. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും എ​ലി ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​നി​യു​ള്ള​വ​ർ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന നി​ർ​ദേ​ശം. പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ൻ ക​ഴി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അ​റി​യി​ച്ചു.