ഇ​ഫ്താ​ർ മീ​റ്റ് സംഘടിപ്പിച്ചു
Sunday, May 26, 2019 11:56 PM IST
തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ർ ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ് ന​ട​ത്തി. ഖ​ത് മു​ൽ ഖു​റാ​ൻ, മൗ​ലീ​ദ് പാ​രാ​യ​ണം, സൗ​ഹൃ​ദ സം​ഗ​മം, പ്രാ​ർ​ഥ​നാ മ​ജ്ലി​സ് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സം​ഗ​മം സ​മാ​പി​ച്ച​ത്. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ള്ള ഫൈ​സി പെ​രു​വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ ചേ​ലാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ മു​ഹ​മ്മ​ദ് സ​ഖാ​ഫി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ഹ്മ​ദു​ൽ ക​ബീ​ർ ബു​ഖാ​രി സൗ​ഹൃ​ദ സം​ഗ​മം നി​യ​ന്ത്രി​ച്ചു. ഇ. ​മൊ​യ്തീ​ൻ​കു​ട്ടി അ​ഹ്സ​നി ചെ​ങ്ങാ​നി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.
കാ​ളി​കാ​വ്: കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി പു​ല്ല​ങ്കോ​ട് ഹൈ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി കൂ​ട്ടാ​യ്മ​യാ​യ സ്മൃ​തി മാ​തൃ​ക​യാ​വു​ന്നു. കാ​ളി​കാ​വ് അ​ട​ക്കാ​ക്കുണ്ടി​ലെ ഹി​മാ കെ​യ​ർ ഹോ​മി​നാ​ണ് പു​ല്ല​ങ്കോ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ സ്മൃ​തി സാ​ന്പ​ത്തി​ക സ​ഹാ​യ​വും, ഇ​ഫ്താ​ർ വി​രു​ന്നു​മൊ​രു​ക്കി​യ​ത്. വാ​ർ​ധ​ക്യാ​വ​സ്ഥ​യി​ൽ അ​വ​ശ​രാ​യ ഒ​ട്ടേ​റെ രോ​ഗി​ക​ളു​ള്ള ഹി​മ​യി​ൽ അ​ല​ക്ക് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​നും ഉ​ണ​ക്കു​ന്ന​തി​നു​മു​ള്ള കെ​ട്ടി​ട​ത്തി​നാ​വ​ശ്യ​മാ​യ തു​ക ന​ൽ​കി​യാ​ണ് സ്മൃ​തി കൂ​ട്ടാ​യ്മ ത​ങ്ങ​ളു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. പ​രി​പാ​ടി​ക്ക് സ്മൃ​തി ക​ണ്‍​വീ​ന​ർ മ​ഹ​നു​ദ്ദീ​ൻ പ​ഞ്ചി​ളി, ചെ​യ​ർ​മാ​ൻ പ​ട്ടി​ക്കാ​ട​ൻ നാ​സ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​സാ​ക്കി​ർ ഹു​സൈ​ൻ, കെ.​ബാ​ബു​രാ​ജ്, മു​ജീ​ബ്, സു​ധീ​ർ, സു​രേ​ഷ്ബാ​ബു, ഹി​മ വൈ​സ് ചെ​യ​ർ​മാ​ൻ സ​ലാം ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.