കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു നെ​ല്ലി​ക്കു​ത്ത് നി​വാ​സി​ക​ൾ
Thursday, June 13, 2019 12:47 AM IST
എ​ട​ക്ക​ര: കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്ത് നി​വാ​സി​ക​ൾ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ. ക​രീം, മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ നി​ല​ന്പൂ​ർ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട​ത്.
ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കൂ​ട്ട​ത്തോ​ടെ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ​ന്നു ഇ​വ​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ൽ നി​ന്നു പു​ന്ന​പ്പു​ഴ ക​ട​ന്ന​ത്തെി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് താ​ളി​പ്പാ​ടം വ​രെ​യ​ത്തെി. തെ​ങ്ങ​രാം​മ​ണ്ണി​ൽ ക​ട്ട​ൻ​പി​ള്ള, വി.​ടി. കു​ഞ്ഞാ​ല​ൻ എ​ന്നി​വ​രു​ടെ വാ​ഴ​ക​ളും മ​റ്റും ന​ശി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നി​ല​ന്പൂ​ർ നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​സ്. മു​ഹ​മ്മ​ദ് നി​ഷാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നെ​ല്ലി​ക്കു​ത്തി​ല​ത്തെി​യി​രു​ന്നു. കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന പൂ​ള​ക്ക​പ്പാ​റ മു​ത​ൽ മ​ര​ത്തി​ൻ​ക​ട​വ് വ​രെ​യു​ള്ള എ​ട്ട​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഫെ​ൻ​സി​ംഗ് നി​ർ​മി​ക്കാ​മെ​ന്നും അ​ടു​ത്ത ദി​വ​സം ഇ​തിന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​മെ​ന്നും എ​സി​എ​ഫ് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വ​നം ജാ​ഗ്ര​ത സ​മി​തി​യു​ടെ യോ​ഗം ചേ​രു​മെ​ന്നും അ​റി​യി​ച്ചു.