കനത്തമഴ: വീ​ട് ത​ക​ർ​ന്നു
Monday, June 17, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ന്ന​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ട് ത​ക​ർ​ന്നു. തൈ​ക്കോ​ട്ടി​ൽ ഉ​ണ്ണി​പ്പാ​ത്തു​വി​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ലെ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ത്.
പ്ര​ദേ​ശ​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക, മു​ൻ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​മോ​ൻ​ദാ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ആ​ലി​പ്പ​റ​ന്പ് വി​ലേ​ജോ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് സ​മ​ർ​പ്പി​ച്ചു. ഇ​ത് സ​ർ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.