ചെ​റു​പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി; ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി
Monday, June 17, 2019 12:45 AM IST
മ​ല​പ്പു​റം: കോ​ഡൂ​ർ മ​ങ്ങാ​ട്ടു​പു​ലം ചെ​റു​പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച പു​തി​യ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. ന്യൂ​ന​പ​ക്ഷ ക്ഷേ​മ അ​നു​വ​ദി​ച്ച 28 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്.
പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ട് ന​ൽ​കി​യ പ​ലേ​ക്കോ​ട​ൻ കു​ഞ്ഞ​റ​മു നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​പി.​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2004 ഡി​സം​ബ​റി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വെ​ള്ളം ന​ൽ​കി​യി​രു​ന്ന​ത്.
നി​ല​വി​ൽ 150 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി വ​ഴി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. പു​തി​യ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 300 കു​ടും​ബ​ങ്ങ​ൾ​ക്ക് ഗു​ണം ല​ഭി​ക്കും.
പ​രി​പാ​ടി​യി​ൽ കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ ദേ​വി, ചെ​റു​പ​റ​ന്പ് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ക​ണ്‍​വീ​ന​ർ എ​ൻ.​കെ.​അ​ലി, ട്ര​ഷ​റ​ർ എം​എ ക​രീം, എ​ൻ.​കെ.​ഹം​സ, എ​ൻ.​അ​ബു,അ​സ്ക​റ​ലി, കെ.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.