‘എ​ന്‍റെ ഉ​സ്താ​ദി​നൊ​രു വീ​ട്’: ആ​ദ്യ വീ​ട് കൈ​മാ​റി
Tuesday, June 18, 2019 12:48 AM IST
മ​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്ക് സ്നേ​ഹ​ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും അ​ന്പ​ത് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​ഖ്യാ​പ​ന​വും മ​ഞ്ചേ​രി വാ​യ​പ്പാ​റ​പ്പ​ടി ഹി​ൽ​ട്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. മ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ ഹാ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്ധ​എ​ന്‍റെ ഉ​സ്താ​ദി​നൊ​രു വീ​ട്’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി എ​ട്ട് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, സ്വ​ന്ത​മാ​യി മൂ​ന്ന് സെ​ന്‍റി​ൽ കു​റ​യാ​ത്ത വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി​യു​ള്ള നി​ർ​ധ​ന​രാ​യ ആ​യി​രം മ​ത അ​ധ്യാ​പ​ക​ർ​ക്ക് പ്രാ​ദേ​ശി​ക ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ള്ളാ​യി​രം സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ക​യാ​ണ് ട്ര​സ്റ്റ് ചെ​യ്യു​ന്ന​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ദ്റ​സ അ​ധ്യാ​പ​ക വൃ​ത്തി​യി​ൽ തുഛ​മാ​യ ശ​ന്പ​ള​ത്തി​ന് സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന അ​ധ്യാ​പ​ക​ർ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത പ​തി​നാ​യി​ര ക​ണ​ക്കി​ന് ഉ​സ്താ​ദു​മാ​ർ സം​സ്ഥാ​ന​ത്തു​ണ്ട്. വ്യ​ത്യ​സ്ഥ മ​ത സം​ഘ​ട​ന​ക​ളു​ടെ കി​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്, ഇ​തി​നൊ​രു പ​രി​ഹാ​രം മാ​ർ​ഗം തേ​ടു​ക​യാ​ണ് യു​വ കൂ​ട്ടാ​യ്മ. സ്വ​ന്തം മ​ഹ​ല്ല് ക​മ്മ​റ്റി ശു​പാ​ർ​ശ​യോ​ട് കൂ​ടി എ​ല്ലാ വി​ഭാ​ഗം മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്കും ഭ​വ​നം നി​ർ​മി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.
ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എം.​ഉ​മ്മ​ർ എംഎ​ൽ​എ നി​ർ​വ​ഹി​ച്ചു, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഷ​ഫീ​ഖ് വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി, ഭ​വ​ന ഫ​ണ്ട് കൈ​മാ​റ്റം പി. ​ഉ​ബൈ​ദു​ല്ല എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു, ടി ​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം ​എ​ൽ എ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, അ​ന്പ​ത് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​ഖ്യാ​പ​നം എ​സ് ഡി ​പി ഐ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി നി​ർ​വ​ഹി​ച്ചു, ഹാ​രി​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹു​സൈ​ൻ വാ​ഫി, ഷ​ഫീ​ഖ് മാ​സ്റ്റ​ർ രാ​മ​പു​രം, വി ​പി ഫി​റോ​സ്, നാ​സ​ർ, കു​ഞ്ഞാ​ലി ഹാ​ജി, കേ​ര​ള വ്യാ​പാ​ര വാ​യ​വ​സാ​യി ഏ​കോ​പ​ന സ​മ്മി​തി യൂ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ, സ​ജീ​വ് പ്ര​സം​ഗി​ച്ചു.