ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​ന​വും ലാ​പ്ടോ​പ്പ് വി​ത​ര​ണ​വും 20ന്
Tuesday, June 18, 2019 12:48 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​ന​വും അ​ന്ധ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പും നൽകും. 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ​താ​ണ് പ​ദ്ധ​തി. 20ന് ​രാ​വി​ലെ പ​ത്തിന് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വച്ച് വി​ത​ര​ണം ചെയ്യാൻ ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ​ഘാ​ട​നം ചെ​യ്തു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വഹിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ർ​ഡ് സ​ഭ​ക​ളി​ലൂ​ടെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൻ​മേ​ലാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. യോ​ഗ​ത്തി​ൽ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്, കു​ടും​ബ​ശ്രീ മെ​ന്പ​ർ സെ​ക്ര​ട്ട​റി, എ​ൻ​യു​എ​ൽ​എം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, വ​യോ​മി​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 21ന് ​അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭ​യി​ൽ വി​പു​ല​മാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ദാ​ല​ത്ത് 20ന്

​പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം 2019 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ദാ​ല​ത്ത് 20നു ​ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് വീ​ണ്ടും ന​ട​ത്തും. വാ​യ്പ കു​ടി​ശി​ക​യാ​യി​ട്ടു​ള്ള വാ​യ്പ​ക്കാ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​റി​യി​ച്ചു.