മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾക്കെതിരേ ജാ​ഗ്ര​ത പാലിക്കണം: ഡിഎംഒ
Tuesday, June 18, 2019 12:50 AM IST
മ​ല​പ്പു​റം: ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും ആ​ഹാ​ര ശു​ചി​ത്വ​വും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വെ​ള്ളം, വാ​യു, കൊ​തു​ക്, രോ​ഗ​കാ​രി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ വാ​ഹി​ക​ളാ​യ പ്രാ​ണി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യെ​ല്ലാം രോ​ഗ​ങ്ങ​ൾ പ​ട​രാ​നു​ള്ള​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ഴ കൂ​ടു​ന്തോ​റും കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, എ​ലി​പ്പ​നി, മ​ല​ന്പ​നി തു​ട​ങ്ങി​യ​വ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വു​മു​ണ്ടാ​കും. അ​തി​നാ​ൽ വീ​ടി​നു ചു​റ്റും കൊ​തു​വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്ക​ണം. ആ​ഹാ​ര​വും കു​ടി​വെ​ള്ള​വും മ​ലി​ന​മാ​വു​ന്ന​ത് വ​ഴി ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ് എ​ന്നി​വ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.
വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തി​നും അ​തു​വ​ഴി ല​വ​ണ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ന്നാ​യി പാ​കം ചെ​യ്ത് അ​ട​ച്ചു​സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​റു​ത്താം.
വ​യ​റി​ള​ക്ക​മു​ണ്ടാ​യാ​ൽ നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​നാ​യി ഒ​ആ​ർഎ​സ് ലാ​യ​നി, ക​രി​ക്കി​ൻ വെ​ള്ളം, ക​ഞ്ഞി​വെ​ള്ളം തു​ട​ങ്ങി​യ​വ രോ​ഗി​ക്ക് ന​ൽ​ക​ണം. ഏ​ത് പ​നി​യും പ​ക​ർ​ച്ച പ​നി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ്വ​യം ചി​കി​ത്സി​ക്കാ​തെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ട​ണം. എ​ല്ലാ വി​ധ പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ത്തി​നു​മു​ള്ള ചി​കി​ത്സ​യും മ​രു​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ഡെ​ങ്കി​പ്പ​നി
ഈ​ഡി​സ് ഈ​ജ്പി​റ്റി കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന ഡെ​ങ്കു വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. കെ​ട്ടി​കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് ഇ​ത്ത​രം കൊ​തു​ക​ൾ മു​ട്ട​യി​ട്ടു വ​ള​രു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ക​ന​ത്ത പ​നി​യാ​ണ് തു​ട​ക്കം. ആ​രം​ഭ​ത്തി​ൽ ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, മ​നം പു​ര​ട്ട​ൽ, ഛർ​ദി, ക്ഷീ​ണം, തൊ​ണ്ട​വേ​ദ​ന, ചെ​റി​യ ചു​മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. അ​തി​ശ​ക്ത​മാ​യ ന​ടു​വേ​ദ​ന, ക​ണ്ണി​നു പു​റ​കി​ൽ വേ​ദ​ന എ​ന്നി​വ ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. നാ​ല​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ദേ​ഹ​ത്ത് അ​ങ്ങി​ങ്ങാ​യി ചു​വ​ന്നു തി​ണ​ർ​ത്ത പാ​ടു​ക​ൾ കാ​ണാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ട​വി​ട്ടു​ള്ള പ​നി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
എ​ലി​പ്പ​നി
ലെ​പ്ടോ​സ്പൈ​റ ഇ​ന​ത്തി​ൽ​പ്പെ​ട്ട സ്പൈ​റോ​കീ​റ്റ മ​നു​ഷ്യ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ജ​ന്തു​ജ​ന്യ​രോ​ഗ​മാ​ണ് എ​ലി​പ്പ​നി. രോ​ഗാ​ണു​വാ​ഹ​ക​ര​യാ​യ എ​ലി, അ​ണ്ണാ​ൻ, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ർ​ജ്ജ്യം മു​ത​ലാ​യ​വ ക​ല​ർ​ന്ന വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്കം വ​രു​ന്ന​വ​ർ​ക്കാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ൽ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നു. പ​നി, പേ​ശി വേ​ദ​ന (കാ​ൽ വ​ണ്ണ​യി​ലെ പേ​ശി​ക​ളി​ൽ) ത​ല​വേ​ദ​ന, വ​യ​റ് വേ​ദ​ന, ഛർ​ദ്ദി, ക​ണ്ണ് ചു​വ​പ്പ് എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. ഈ ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്പോ​ൾ ത​ന്നെ ശ​രി​യാ​യ ചി​കി​ത്സ ന​ൽ​ക​ണം. ചി​കി​ത്സ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച് ക​ര​ൾ, വൃ​ക്ക, ത​ല​ച്ചോ​ർ, ശ്വാ​സ​കോ​ശം തു​ട​ങ്ങി​യ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ക​യും രോ​ഗി​യു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​വു​ക​യും ചെ​യ്യും.
ചി​ക്കു​ൻ ഗു​നി​യ
ആ​ൽ​ഫാ വൈ​റ​സാ​ണ് ചി​ക്കു​ൻ​ഗു​നി​യ പ​നി ഉ​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു. കെ​ട്ടി നി​ൽ​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ൽ പെ​രു​കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഇ​തു പ​ര​ത്തു​ന്ന​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​നി,ത്വ​ക്കി​ൽ ഉ​ണ്ടാ​കു​ന്ന പാ​ടു​ക​ൾ,സ​ന്ധി വേ​ദ​ന,പ്ര​ത്യേ​കി​ച്ചും കൈ​കാ​ലു​ക​ളി​ലെ ചെ​റി​യ​മു​ട്ടു​ക​ളു​ടെ വേ​ദ​ന, ന​ടു​വേ​ദ​ന, തു​ട​ങ്ങി​യ​വ​യാ​ണ് ചി​ക്കു​ൻ ഗു​നി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ.
മ​ല​ന്പ​നി
പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​നി, അ​തി​ക​ഠി​ന​മാ​യ വി​റ​യ​ലും കു​ളി​രും,അ​സ​ഹ്യ​മാ​യ ശ​രീ​ര​വേ​ദ​ന​യും ത​ല​വേ​ദ​ന​യും, തു​ട​ർ​ന്ന് അ​തി​ക​ഠി​ന​മാ​യ പ​നി, രോ​ഗി​ക്ക് ചു​ട്ടു​പൊ​ള്ളു​ന്ന അ​വ​സ്ഥ എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്നു.
ജ​പ്പാ​ൻ ജ്വ​രം
പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ഛർ​ദി, ക​ഴു​ത്ത് കു​നി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ, നി​ർ​ജ​ലീ​ക​ര​ണം, ത​ള​ർ​ച്ച തു​ട​ങ്ങി​യ​വ​യാ​ണ് ജ​പ്പാ​ൻ ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ.
ടൈ​ഫോ​യ്ഡ്- രോ​ഗി​ക​ളു​ടെ വി​സ​ർ​ജ്യ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന രോ​ഗ​മാ​ണി​ത്. ഇ​ട​വി​ട്ട പ​നി,വി​ശ​പ്പി​ലാ​യ്മ,വ​യ​റു​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.