സാ​ധ്യ​ത​ക​ളു​മാ​യി ‘അ​ക്ഷ​യ ലൈ​വ്’
Wednesday, June 19, 2019 12:39 AM IST
മ​ല​പ്പു​റം: വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തു​റ​ന്ന അ​ക്ഷ​യ​യു​ടെ പു​തി​യ സം​രം​ഭ​ത്തി​നു മ​ല​പ്പു​റ​ത്ത് തു​ട​ക്ക​മാ​കു​ന്നു. പ​തി​വ് സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ൾ​ക്കു​പ​രി​യാ​യി പൊ​തു​സ​മൂ​ഹ​ത്തി​നു അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു ആ​ശ്ര​യി​ക്കാ​വു​ന്ന അ​ക്ഷ​യ ലൈ​വ് എ​ന്ന വെ​ബ്സൈ​റ്റാ​ണ് മ​റ്റൊ​രു മ​ല​പ്പു​റം മോ​ഡ​ലാ​യി അ​ക്ഷ​യ ജി​ല്ലാ പ്രൊ​ജ​ക്ട് വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
വി​ൽ​പ്പ​ന​ക്കു​ള്ള സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ, ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ൾ, ഇ​ല​ക്‌ട്രോണി​ക്സ്, ഫ​ർ​ണി​ച്ച​ർ, വാ​ട​ക വീ​ട്, സേ​വ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, വി​വാ​ഹ പ​ര​സ്യ​ങ്ങ​ൾ, ജോ​ലി സാ​ധ്യ​ത​ക​ൾ, മൊ​ബൈ​ൽ​സ്, ഓ​ട്ടോ, ടാ​ക്സി, ടൂ​റി​സം പാ​ക്കേ​ജു​ക​ൾ, കൃ​ഷി തു​ട​ങ്ങി​യ​വ വാ​ങ്ങാ​നും വി​ൽ​ക്കാ​നു​മു​ള്ള വി​വ​ര​ങ്ങ​ളും മ​റ്റു പൊ​തു​സേ​വ​ന​ങ്ങ​ളും അ​ക്ഷ​യ ലൈ​വി​ൽ പോ​സ്റ്റ് ചെ​യ്യാം. ഗു​ണ​ഭോ​ക്താ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ഈ ​പ്ലാ​റ്റ്ഫോ​മി​ൽ ല​ഭി​ക്കും. ഏ​തൊ​രാ​ൾ​ക്കും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ നേ​രി​ട്ടോ ഇ​തി​ൽ പ​ര​സ്യം ചേ​ർ​ക്കാം. ആ​ദ്യഘട്ടത്തിൽ www.akshayalÇ.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പി​ന്നീ​ട് ഇ​തി​ന്‍റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഫോ​ണി​ലും ല​ഭ്യ​മാ​കും. അ​ക്ഷ​യ ലൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം 22നു ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് നി​ർ​വ​ഹി​ക്കും.
2002 ന​വം​ബ​ർ 18നു ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മാ​ണ് അ​ക്ഷ​യ നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രാ​ശ​യ​മാ​യി കം​പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത ന​ൽ​കാ​ൻ ആ​രം​ഭി​ച്ച അ​ക്ഷ​യ വി​ജ​യ​ക​ര​മാ​യ​തോ​ടെ സ​ർ​ക്കാ​ർ പ​ദ്ധ​തി​യെ സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​തു​ജ​ന​സേ​വ​ന​ത്തി​നാ​യു​ള്ള ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​മാ​യി അ​ക്ഷ​യ മാ​റി. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​വി​ധ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ക്ഷ​യ കേ​ന്ദ്രം വ​ഴി​യാ​ക്കി മാ​റ്റി​യ​തോ​ടെ ഇ​തു ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സം​രം​ഭ​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ്, റ​വ​ന്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ-​ഡി​സ്ട്രി​ക്ട് പ​ദ്ധ​തി തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു അ​ക്ഷ​യ കേ​ന്ദ്രം ഒ​രു ഗ്രാ​മീ​ണ ഡി​ജി​റ്റ​ൽ കേ​ന്ദ്ര​മാ​യി ജ​ന​മ​ന​സു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​ഴെ ത​ട്ടി​ലു​ള്ള എ​ല്ലാ​വി​ധ പ​ര​സ്യ​ങ്ങ​ളും കു​ടി​ൽ വ്യ​വ​സാ​യം മു​ത​ൽ എ​ല്ലാ​ത​രം വി​വ​ര​ങ്ങ​ളും ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് അ​ക്ഷ​യ ലൈ​വി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് അ​ക്ഷ​യ ജി​ല്ലാ പ്രോജ​ക്ട് മാ​നേ​ജ​ർ മെ​വി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു. 17 വ​ർ​ഷം മു​ന്പ് അ​ക്ഷ​യ ആ​രം​ഭി​ച്ച മ​ല​പ്പു​റ​ം ജി​ല്ല​യി​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​യി ജി​ല്ല​യു​ടെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ൽ മ​റ്റൊ​രു മു​ത​ൽ​ക്കൂ​ട്ടാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം മാ​തൃ​ക​യാ​ക്കി വ്യാ​പി​ക്കാ​നാ​ണു ഉ​ദേ​ശി​ക്കു​ന്ന​ത്.