കു​ഞ്ഞാ​ണി അ​നു​സ്മ​ര​ണം
Wednesday, June 19, 2019 12:41 AM IST
എ​ട​ക്ക​ര: നാ​ലു​ക​ണ്ട​ത്തി​ൽ കു​ഞ്ഞാ​ണി എ​ന്ന എ​ൻ.​അ​ബ്ദു​ൾ ഖാ​ദ​ർ അ​നു​സ്മ​ര​ണ ദി​നം മ​ല​യോ​ര​ത്ത് ആ​ച​രി​ച്ചു. സി​പി​എം എ​ട​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ണ്ടാം അ​നു​സ്മ​ര​ണ വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജി.​ശ​ശി​ധ​ര​ൻ നാ​ലു​ക​ണ്ട​ത്തി​ൽ കു​ഞ്ഞാ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗം, എ​ട​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കു​ഞ്ഞാ​ണി മ​ല​യോ​ര​ത്തെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​ഗി​രീ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും പി.​മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.