വീ​ടു പ​ണി​ക്കി​ടെ പൈ​പ്പ് ത​ല​യി​ൽ വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 19, 2019 11:02 PM IST
പെരിന്തൽമണ്ണ : വീ​ടു നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ന്പ് റ​ണ്ണ​ർ പൈ​പ്പ് ത​ല​യി​ൽ വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി മ​ഞ്ഞ​ക്കു​ളം മാ​ട​ക്കാ​യി ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ അ​ശോ​ക് കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ മ​ഞ്ചേ​രി മു​ള്ള​ന്പാ​റ ഗ്യാ​സ് ഗോ​ഡൗ​ണി​നു സ​മീ​പം ഗം​ഗാ ഗ്യാ​സ് ഏ​ജ​ൻ​സീ​സ് ഉ​ട​മ പ്ര​ശാ​ന്തി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശോ​ക് കു​മാ​റി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​ബൂ​ബ​ക്ക​ർ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ക്കും. ഭാ​ര്യ: ല​ത. മ​ക്ക​ൾ: അ​ശ്വി​നി, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ​ൻ, സു​രേ​ഷ്. അ​മ്മ: പ​രേ​ത​യാ​യ ത​ങ്ക.