പു​തി​യ ക​ള​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പു​തി​യ ക​ള​ക്ട​റാ​യി ജാ​ഫ​ർ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മി​ത് മീ​ണ ചു​മ​ത​ല കൈ​മാ​റി.
പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​നു​പം​മി​ശ്ര, എ​ഡി​എം ടി.​വി​ജ​യ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എം.​കെ.​അ​നി​ൽ​കു​മാ​ർ, ചാ​മി​ക്കു​ട്ടി, ഡോ.​ജെ.​ഒ.​അ​രു​ണ്‍, മ​ധു, തി​രൂ​ർ ആ​ർ​ഡി​ഒ സു​നി​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ.​സ​ന്തോ​ഷ്കു​മാ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2013 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പു​തി​യ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ്. നേ​ര​ത്തെ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ​യാ​ണ് പു​തി​യ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഭാ​ര്യ ഫ​ർ​സാ​ന പ​ർ​വീ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.