അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ലേലം ചെയ്യും
Thursday, June 20, 2019 12:40 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു കെ​ട്ടാ​നു​റ​ച്ച് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ. ക​ഴി​ഞ്ഞ ദി​വ​സം പ​തി​നാ​ലു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ടു​ത്ത തീ​രു​മാ​നം.
ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു കെ​ട്ടി ലേ​ലം ചെ​യ്ത് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു. പ​ല അം​ഗ​ങ്ങ​ളും തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​ണെ​ന്നും ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി അ​ല​സ​ത കാ​ണി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ക്കു​ന്ന​തി​നു നേ​ര​ത്തെ തീ​രു​മാ​നി​ച്ച സം​ഖ്യ വ​ർ​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ക​ഴി​ഞ്ഞ 13ന് ​നി​ല​ന്പൂ​ർ എ​ൻ​എ​സ്എ​സ് ഹെ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മാ​യാ​മോ​ഹ​നെ മ​ണ​ലോ​ടി റോ​ഡി​ൽ വ​ച്ച് ഒ​രു കൂ​ട്ടം ക​ന്നു​കാ​ലി​ക​ൾ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.
15-ല​ധി​കം ക​ന്നു​കാ​ലി​ക​ളാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത്. മ​ത്സ്യ​മാം​സ മാ​ർ​ക്ക​റ്റ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, പ്ര​ധാ​ന പാ​ത​യാ​യ കെഎൻ​ജി റോ​ഡ്, വീ​ട്ടി​ക്കു​ത്ത് റോ​ഡ്, കോ​വി​ല​കം റോ​ഡ്, ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​ന്നു​കാ​ലി​ക​ൾ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കാ​റു​ണ്ട്.
പു​തി​യ മ​ത്സ്യ,മാം​സ മാ​ർ​ക്ക​റ്റി​ൽ ഇ​വ​യെ പി​ടി​ച്ചു കെ​ട്ടാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​ക്കും. പി​ടി​ച്ചു​കെ​ട്ടി ഇ​വ​യെ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്ത് വി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​ന്നി​നെ പി​ടി​ക്കാ​നു​ണ്ടാ​യി​രു​ന്ന കൂ​ലി 500-ൽ ​നി​ന്ന് 1000 രൂ​പ​യാ​ക്കി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. പ​രി​പാ​ല​ന ചെ​ല​വ് ഒ​രു ദി​വ​സ​ത്തേ​ക്ക് 250 രൂ​പ​യും ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്കും.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യ​ണ​മെ​ന്ന് യോ​ഗ​ത്തി​ലെ​ത്തി​യ സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ.​ഹം​സ പാ​ല​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഡം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ വാ​ർ​ഡി​ലു​ള്ള കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ൾ ഒ​രു ത​വ​ണ​യെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​ന്ത്വ​ന പ​രി​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളെ കൂ​ടി അ​റി​യി​ക്കാ​നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.