ഷെ​യ​ർ എ ​മീ​ൽ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് കോ​ട്ട​പ്പ​ടി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന ഷെ​യ​ർ എ ​മീ​ൽ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ലി​ഗ​ർ ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി ക​ഞ്ഞി​യും കൂ​ട്ടു​ക​റി​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ഷെ​യ​ർ എ ​മീ​ൽ. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ അ​രി​യും പ​ച്ച​ക്ക​റി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ക​ണ്ടെ​ത്തി കോ​ള​ജ് കാ​ന്‍റീ​നി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പാ​ച​കം ചെ​യ്തു വി​ത​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. പ​രി​പാ​ടി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ല​വി ബി​ൻ മു​ഹ​മ്മ​ദ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, പ്ര​ഫ. ഹ​സ​ന​ത്ത്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അം​ന, ശു​ഫൈ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.