കോ​ള​നി​ക​ളി​ലെ വി​ക​സ​നം: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Wednesday, June 26, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചൊ​വ്വാ​ണ, ക​ള​ത്തി​ൽ ചാ​ള​ക്ക​ൽ കോ​ള​നി​ക​ളി​ലെ വി​ക​സ​ന പ്ര​വര്‌ത്തനങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ചൊ​വ്വാ​ണ, ക​ള​ത്തി​ൽ ചാ​ള​ക്ക​ൽ കോ​ള​നി​ക​ളി​ൽ ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​മാ​ണ് മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന​ത്. പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ 30 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ചൊ​വ്വാ​ണ എ​സ‌്സി കോ​ള​നി​യി​ൽ റോ​ഡ് പ്ര​വൃ​ത്തി,റീ​ട്ടെ​യി​നിം​ഗ് വാ​ൾ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ളും ക​ള​ത്തി​ക്ക​ൽ ചാ​ള​ക്ക​ൽ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി, റീ​ട്ടെ​യി​നിം​ഗ് വാ​ൾ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.
ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് മു​ല്ല​പ്പ​ള​ളി, ബ്ലോ​ക്ക് അം​ഗം പി.​സ​ലാം, കെ.​പ​വി​ഴം, പി.​ജി ശ്രീ​ക​ല, കെ.​ആ​ർ ബീ​ന, പി.​രാ​ജേ​ഷ്, എം. ​മി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു