പെരിന്തൽമണ്ണ: പാണ്ടിക്കാട് ആമക്കാടിനടുത്ത് നരിയട്ടുപാറയിൽ ഗുഡ്സ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു തച്ചിങ്ങനാടം സ്വദേശികളായ കൊടക്കാടൻ സൽമാൻ (35), പരുത്തി അഷറഫ് (42) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം
എടക്കര: എടക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ ’മഷിത്തണ്ടി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അന്പാട്ട് ഉദ്ഘാടനം ചെയ്തു. മഷിത്തണ്ട് പ്രസിഡന്റ്് അബ്ദുറഹ്മാൻ കല്ലേങ്ങര അധ്യക്ഷത വഹിച്ചു. സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന ഇ. അബ്ദുൾ റസാഖ്, ജയമ്മ, ജോഷി ജോസഫ്, മുഹമ്മദ് കോയ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ജില്ലാ പഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീർ പനോളി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ. ചന്ദ്രൻ, സന്തോഷ് കപ്രാട്ട്, കവിത ജയപ്രകാശ്, പ്രധാനാധ്യാപകൻ മാത്യു പി. തോമസ്, പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, യു. ഗിരീഷ്കുമാർ, എ. അബ്ദുല്ല, നൗഫൽ റൊസൈസ്, കെ. റഷീദലി, ടി.ടി. നാസർ, ആബിദ് പാറപ്പുറം, നൗഷാദ് കാരയിൽ എന്നിവർ പ്രസംഗിച്ചു.