സ​ഫ​ല​മീ യാ​ത്ര പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 26, 2019 12:08 AM IST
എ​ട​ക്ക​ര: സ​ന്പൂ​ർ​ണ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​ൻ ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​രു​ങ്ങു​ന്നു. സ്ക്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ക. സ​ഫ​ല​മീ യാ​ത്ര എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ഒ​രു ദി​വ​സ​ത്തെ പ​ഠ​ന​യാ​ത്ര​യി​ൽ സ്കൂ​ളി​ലെ 1200 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും.
പ​ഠ​ന പ്ര​കി​യ​ക​ളു​ടെ പി​രി​മു​റു​ക്ക​വും കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ ദു​ര​വ​സ്ഥ​യും മാ​ന​സി​കോ​ല്ലാ​സ​ത്തി​ലൂ​ടെ മ​റി​ക​ട​ക്കു​ക എ​ന്ന​താ​ണ് സ​ഫ​ല​മീ യാ​ത്ര ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​റി​ട്ട പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ സ്കൂ​ളി​ൽ ചേ​ർ​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം തീ​രു​മാ​നി​ച്ചു. വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 101 അം​ഗ നി​ർ​വ​ഹ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ്, വാ​ർ​ഡ് മെം​ബ​ർ സി.​കെ സു​രേ​ഷ്, ചു​ങ്ക​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​യു സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ജേ​ക്ക​ബ്, ഫാ. ​തോ​മ​സ് കു​ര്യ​ൻ​താ​ഴ​യി​ൽ, അ​നി​ൽ പു​ല്ലാ​വ​ള്ളി, കെ.​പി ശ​ക്തി​ദാ​സ്, അ​ർ​ഷാ​ദ്, ജാ​ഫ​ർ, ജ​യ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ണ്‍ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ റെ​നി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.