ചാ​ലി​യാ​റി​ൽ കേ​ര ഗ്രാ​മം പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്
Wednesday, June 26, 2019 12:10 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള വ​ളം വി​ത​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 250 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ൽ തെ​ങ്ങ് കൃ​ഷി​യു​ള്ള​ത്.
ഇ​തി​ൽ 43,750 തെ​ങ്ങു​ക​ളാ​ണു​ള്ള​ത്. കു​മ്മാ​യ​വും വ​ള​വു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി ആ​രം​ഭ​ത്തി​ൽ 1879 ക​ർ​ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 2260 ക​ർ​ഷ​ക​ർ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. വ​ള​ത്തി​നു പു​റ​മെ തെ​ങ്ങ് ഒ​ന്നി​നു ത​ടം തു​റ​ക്കു​ന്ന​തി​നു 35 രു​പ​യും ല​ഭി​ക്കും. ക​ർ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​ദ്ധ​തി വി​ഹി​തം പ​കു​തി പോ​ലു​മി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി 48.17 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് വി​ഹി​തം ഏ​ഴു ല​ക്ഷ​വും ല​ഭി​ച്ചി​ട​ത്ത് സ​ർ​ക്കാ​ർ വി​ഹി​തം 20.05 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് വി​ഹി​തം ആ​റു ല​ക്ഷ​വു​മാ​ണു​ള്ള​ത്.
കേ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ നാ​ല​ക​ത്ത് നാ​സ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, അ​ച്ചാ​മ്മ ജോ​സ​ഫ,് വി.​ബാ​ല​ച​ന്ദ്ര​ൻ, അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ, റീ​നാ രാ​ഘ​വ​ൻ, പാ​ല​ക്ക​യം കൃ​ഷ്ണ​ൻ​കു​ട്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, സ​മി​തി സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ന്‍റ​ണി, കൃ​ഷി ഓ​ഫീ​സ​ർ എം.​ഉ​മ്മ​ർ​കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് വ​ഴു​ത​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നി​വ​യു​ടെ തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.