വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Wednesday, June 26, 2019 12:10 AM IST
കാ​ളി​കാ​വ്: അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു നി​ര​വ​ധി പേ​രാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം മ​രി​ച്ച​ത്. വൈ​ദ്യു​തി ക​ന്പി പൊ​ട്ടി വീ​ണ​ത് അ​റി​യാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.
വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളോ​ടൊ​പ്പം നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ത്ത​രം ഒ​രു പ​രി​പാ​ടി​യു​മാ​യി വൈ​ദ്യു​തി വ​കു​പ്പ് ജ​ന​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​തെ​ന്നു കാ​ളി​കാ​വ് ക​ഐ​സ്ഇ​ബി സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൾ ബാ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​പൊ​യി​ലി​ൽ ന​ട​ന്ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലാ​ണ് അ​ദ്ദേ​ഹം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്ത​ത് .