ബി​നോ​യ് കോ​ടി​യേ​രി​യെ ക​ണ്ടെ​ത്താ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ‘ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്’
Wednesday, June 26, 2019 12:11 AM IST
മ​ല​പ്പു​റം: സ്ത്രീ​പീ​ഡ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​ളി​വി​ൽ ക​ഴി​യു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് മ​ല​പ്പു​റം പാ​ർ​ലി​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്’ പു​റ​പ്പെ​ടു​വി​ച്ചു.
മ​ല​പ്പു​റം ഡി​സി​സി​യി​ൽ നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ കു​ന്നു​മ്മ​ൽ ബ​സ് സ്റ്റോ​പ്പി​ന്‍റെ ചു​മ​രി​ലും മ​റ്റും നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.
ബി​നോ​യ് കോ​ടി​യേ​രി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് ത​ക്ക​താ​യ പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ർ​ലി​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി പ​റ​ഞ്ഞു.
ജൈ​സ​ൽ എ​ള​മ​രം, നാ​സ​ർ പ​റ​പ്പൂ​ർ, പി.​നി​ധീ​ഷ്, പി.​കെ.​നൗ​ഫ​ൽ​ബാ​ബു, അ​ഷ്റ​ഫ് പ​റ​ക്കു​ത്ത്, ല​ത്തീ​ഫ് കൂ​ട്ടാ​ലു​ങ്ങ​ൽ, സ​ഫീ​ർ ജാ​ൻ പാ​ണ്ടി​ക്കാ​ട്, കെ.​വി.​ഹു​സൈ​ൻ, അ​നീ​സ് ക​ള​ത്തി​ങ്ങ​ൽ, അ​ജ്മ​ൽ വെ​ളി​യോ​ട്, റാ​ഫി കീ​ഴാ​റ്റൂ​ർ, ഷാ​ന​വാ​സ് ക​ള​ത്തും​പ​ടി, അ​ൻ​ഷി​ദ് ഏ​രി​ക്കു​ന്ന​ൻ, മ​ണി ഒ​തു​ക്കു​ങ്ങ​ൽ, ആ​സാ​ദ് ത​ന്പാ​ന​ങ്ങാ​ടി, ശ​രീ​ഫ് പാ​ണ്ടി​ക്കാ​ട്, അ​ൻ​വ​ർ ചി​റ്റ​ത്തു​പ​റ, സ​മീ​ർ കു​ഞ്ഞു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.