വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, June 26, 2019 12:11 AM IST
മ​ല​പ്പു​റം: എ​ഡി​ബി വാ​യ്പ​യു​ടെ പേ​രി​ൽ ജ​ല അ​ഥോ​റി​റ്റി​യെ ക​ട​ക്കെ​ണി​യി​ൽ ത​ള്ളാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല അ​ഥോ​റി​റ്റി​യെ അ​ശാ​സ്ത്രീ​യ​മാ​യി പു​ന:​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ജ​ല അ​ഘോ​റി​റ്റി​യു​ടെ പ​ദ്ധ​തി​ക​ൾ ത​ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​നു​ള്ള നീ​ക്കം പു​ന:​പ​രി​ശോ​ധി​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ​ന്പ്ര​ദാ​യം പു​ന:​സ്ഥാ​പി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി ഹം​സ അ​ധ്യ​ക്ഷ​ത വഹിച്ചു.
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ​പി​എ​സ്ടി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​എ ഹ​രി​ഹ​ര​ൻ, കെ.​എം ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, കെ.​സു​രേ​ഷ്, മോ​ഹ​ൻ​ദാ​സ്, എം.​ജ​യ​പ്ര​കാ​ശ്, വി.​അ​ബ്ദു​ൾ ഖാ​ദ​ർ തു​ട​ങ്ങി​യര്‌ പ്രസഗിച്ചു.