’ന​യ​നം 2019’ ജില്ലാതല ഉദ്ഘാടനം നടത്തി
Thursday, June 27, 2019 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടും​ബ​ശ്രീ മ​ല​പ്പു​റം റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ’ന​യ​നം 2019’ ആ​ദ്യ ബാ​ച്ചി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​സ​ലാ​മ ഐ ​ഫൗ​ണ്ടേ​ഷ​നി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന നി​ർ​വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​സ​ലാ​മ ഐ ​ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്ത ആഭിമുഖ്യത്തി​ലാ​ണ് ന​യ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ​ബാ​ച്ചി​ൽ 65 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്നു ജി​ല്ല​യി​ലെ 110 സി​ഡി​എ​സു​ക​ളി​ലെ​യും വ​യോ​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നേ​ത്ര​ പരിശോധന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും തു​ട​ർ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും.

സൗ​ജ​ന്യ പ​രി​ശീ​ല​നം

പെ​രി​ന്ത​ൽ​മ​ണ്ണ: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ര​ണ്ടു വ​ർ​ഷം ഇ​ന്‍റീ​രി​യ​ൽ ഡി​സൈ​നിം​ഗ്, കം​പ്യൂ​ട്ട​ർ ടി​ടി​സി, പ്രീ-​പ്രൈ​മ​റി ടി​ടി​സി, ഡി​സി​എ ത​ട​ങ്ങി​യ ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത കോ​ഴ്സു​ക​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. പ​ത്താം​ത​രം പാ​സാ​യവർക്ക് അ​പേ​ക്ഷി​ക്കാം. അ​ർ​ഹ​രാ​യ​വ​ർ​ക്കു സ്കോ​ള​ർ​ഷി​പ്പും ല​ഭി​ക്കും. വി​ലാ​സം. നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ മൈ​നോ​റി​റ്റി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്രം: ഫോ​ണ്‍: 9447260230.