കെഎസ്ടി​യു സെമിനാർ സംഘടിപ്പിക്കും
Monday, July 15, 2019 12:11 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​ർ ധൃ​തി പി​ടി​ച്ച് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ക​ഐ​സ്ടി​യു മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. റി​പ്പോ​ർ​ട്ടി​നു പി​ന്നി​ലെ ച​തി​ക്കു​ഴി​ക​ൾ അ​ക്കാ​ദ​മി​ക സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ണി​ക്കു​ന്ന​തി​നാ​യി ക​ഐ​സ്ടി​യു സെ​മി​നാ​ർ ന​ട​ത്തും. 21നു ​നാ​ലി​നു കൊ​ണ്ടോ​ട്ടി​യി​ൽ വെ​ച്ച് ന​ട​ക്കു​ന്ന സെ​മി​നാ​ർ ടി.​വി.​ഇ​ബ്രാ​ഹീം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം ഉ​സ്മാ​ൻ താ​മ​ര​ത്ത് വി​ശ​യ​മ​വ​ത​രി​പ്പി​ക്കും. ക​ഐ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ.​സൈ​നു​ദ്ദീ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വാ​വൂ​ർ, സെ​ക്ര​ട്ട​റി പി.​കെ. എം.​ഷ​ഹീ​ദ് പ്ര​സം​ഗി​ക്കും.
മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ.​സൈ​നു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ണ്ട് വീ​രാ​ൻ കു​ട്ടി പു​ൽ​പാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ബ്ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് കാ​ടേ​ങ്ങ​ൽ, എ​ൻ.​പി. മു​ഹ​മ്മ​ദ​ലി, എം.​മു​ഹ​മ്മ​ദ് സ​ലീം, വി.​ഷാ​ജ​ഹാ​ൻ, ഉ​സ്മാ​ൻ മീ​നാ​ർ​കു​ഴി, നാ​സ​ർ കാ​രാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.