നി​ല​ന്പൂ​രി​ൽ ന​ട​പ്പാ​ക്കി​യ​ത് 600 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ
Monday, July 15, 2019 12:13 AM IST
കരുളായി: മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 600 കോ​ടി​യോ​ളം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. നി​ല​ന്പൂ​ർ ക​രു​ളാ​യി നെ​ടു​ങ്ക​യം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ൽ കൂ​ടു​ത​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്.
പ്ര​ള​യ​പു​ന​ർ​നി​ർ​മി​തി​ക്കാ​യി മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണ് നി​ല​ന്പൂ​ർ.
വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ സ​ങ്കു​ചി​ത​ത്വം മ​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​വ​ണം എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കേ​ന്ദ്ര​റോ​ഡ് ഫ​ണ്ടി​ൽ നി​ന്നും 16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് താ​ഴെ ച​ന്ത​ക്കു​ന്ന് മു​ത​ൽ ക​രു​ളാ​യി ചെ​റു​പു​ഴ പാ​ലം വ​രെ 11 കി​ലോ​മീ​റ്റ​ർ വീ​തി​യി​ലും ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് റ​ബ്ബൈ​റ​സ് ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്ക​ട്ട​യി​ലും ക​രു​ളാ​യി​യി​ലും ബ​സ് ബേ​ക​ൾ നി​ർ​മി​ക്കും. 10 ക​ൾ​വെ​ർ​ട്ടു​ക​ൾ പു​തു​ക്കി പ​ണി​യും.
ച​ട​ങ്ങി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.