വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ ന​ട​ത്തി
Monday, July 15, 2019 12:13 AM IST
നി​ല​ന്പൂ​ർ: കെഎസ്ടി​എ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ന വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ 20-ന് ​കെഎസ്ടി​എ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ സ​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തി​യ​ത്.ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ന​ന്ദ​ൻ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ ക്യാ​പ്റ്റ​ൻ കെ.​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ൾ മ​ജീ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​വി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം, ക​രു​ളാ​യി, മൂ​ത്തേ​ടം, എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ച​ര​ണം ന​ട​ത്തി ചു​ങ്ക​ത്ത​റ​യി​ൽ സ​മാ​പി​ച്ചു.
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ഐ​സ്ടി​എ) ന​ട​ത്തു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക് എ​ട​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഈ ​മാ​സം 20ന് ​ന​ട​ത്തു​ന്ന ജി​ല്ല മാ​ർ​ച്ചി​ന്‍റെ​യും ധ​ർ​ണ​യു​ടെ​യും പ്ര​ചാ​ര​ണ​ത്തിെ​ൻ​റ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ബ്ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ നി​ല​ന്പൂ​രി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​പ​ത്മാ​ക്ഷ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​സ്ടി​എ സ​ബ്ജി​ല്ല സെ​ക്ര​ട്ട​റി​യും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ കെ.​അ​ജീ​ഷ് ന​യി​ക്കു​ന്ന ജാ​ഥ​യി​ൽ പി.​സി.​ന​ന്ദ​കു​മാ​ർ, വി.​വി.​രാ​ജേ​ഷ്, രാ​ജു ജോ​ർ​ജ്, അ​ബ്ദു​ൽ മ​ജീ​ദ്, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. നി​ല​ന്പൂ​ർ, പൂ​ക്കോ​ട്ടും​പാ​ടം, ക​രു​ളാ​യി, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ജാ​ഥ വൈ​കി​ട്ട് ചു​ങ്ക​ത്ത​റ​യി​ൽ സ​മാ​പി​ച്ചു. കെ.​എ​സ്.​ടി.​എ മു​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​ടി. യോ​ഹ​ന്നാ​ൻ സ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.