യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, July 15, 2019 12:14 AM IST
എ​ട​വ​ണ്ണ: എ​ട​വ​ണ്ണ​യി​ൽ യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കു​ണ്ടു​തോ​ട് സ​ദേ​ശി ചോ​ല​യി​ൽ ജ​സ​ൽ(26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ന്പാ​ട് കൂ​ളി​ക്ക​ലി​ലെ മാ​ട​ശേ​രി അ​ബ്ദു​റ​ഹി​മാ​ൻ (26)നെ​യാ​ണ് ത​ല​ക്ക് വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ന്ത്ര​വാ​ദം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചു വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് അ​ബ്ദു​റ​ഹി​മാ​ന് വെ​ട്ടേ​റ്റ​ത്.

യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച അ​ന്യാ​യ​മാ​യ ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, അ​ക്ര​മ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ന് ന​ട​ക്കും.