ജൈ​വ വ​ളം വി​ത​ര​ണം ന​ട​ത്തി
Tuesday, July 16, 2019 12:29 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ജൈ​വ വ​ളം വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്. നൂ​റോ​ളം ക​ഷ​ക​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​നു​കു​ല്യം ല​ഭി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട ജൈ​വ​വ​ള വി​ത​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കൃ​ഷി​ഭ​വ​നി​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, മി​നി​മോ​ൾ, മെം​ബ​ർ​മാ​രാ​യ സി.​കെ.​സു​രേ​ഷ്, അ​ബു മാ​ട​ന്പ്ര, സു​ധീ​ർ പു​ന്ന​പ്പാ​ല, ഒ.​ടി പ്ര​ഭാ​വ​തി, പി.​സി​ജ​യ​ന്തി, നു​സ​റ​ത്ത് ഉ​ള്ളാ​ട്ടി​ൽ, റം​ല​ത്ത് പ​റ​ന്പ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ലി​ജു ഏ​ബ്ര​ഹാം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഹ​നീ​ഫ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സി. ​സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.