പൊ​തു​കി​ണ​ർ ഇ​ടി​ഞ്ഞു
Tuesday, July 16, 2019 12:29 AM IST
എ​ട​ക്ക​ര: പ​ഞ്ചാ​യ​ത്ത് കി​ണ​ർ ഇ​ടി​ഞ്ഞി​ട്ട് എ​ട്ട് മാ​സം, കു​ടി​വെ​ള്ള​മി​ല്ലാ​തെ പ​ത്ത് കു​ടും​ബ​ങ്ങ​ൾ. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്തം​മു​ണ്ട​യി​ലാ​ണ് പ​ത്ത് കു​ടും​ബ​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക്കും കു​ടി​വെ​ള്ളം എ​ട്ട് മാ​സ​മാ​യി മു​ട​ങ്ങി​യ​ത്. നാ​ട്ടു​കാ​ർ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കി​ണ​ർ ന​ന്നാ​ക്കി കു​ടി​വെ​ള്ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ല്ല. ലോ​ക സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കി​ണ​ർ ന​ന്നാ​ക്കു​ന്ന​തി​ന് ഒ​ൻ​പ​തി​നാ​യി​രം രൂ​പ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ കി​ണ​ർ ന​ന്നാ​ക്കി​യി​ല്ല.