പു​ഴ​യോ​രഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി 836 ല​ക്ഷം വ​ക​യി​രു​ത്തി
Wednesday, July 17, 2019 1:06 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ ഉ​ണ്ടാ​യ പു​ഴ​യോ​ര ഭി​ത്തി നാ​ശ​ന​ഷ്ട​ത്തി​ൽ പു​ന​ർ നി​ർ​മാ​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 836 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പു​ഴ​യോ​ര ഭി​ത്തി സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 200 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​നോ​ട​കം പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ വെ​ളി​യം​പു​റ​ത്ത് ചെ​ക്ക് ഡാ​മി​ന​ടു​ത്ത് ചെ​റു​പു​ഴ ന​ദി​യു​ടെ ഇ​ട​തു​വ​ശ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 19 ല​ക്ഷ​വും പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ങ്ങ​ൽ​ക്കു​ണ്ട് ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം ചെ​റു​പു​ഴ ന​ദി​യു​ടെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 25 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ മ​ല്ലൂ​ർ​ക്ക​ട​വി​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 32 ല​ക്ഷ​വും അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ ഇ​ട​തു​വ​ശ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 25 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള മ​റ്റ് അ​ഞ്ച് പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി​യി​പ്പോ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ട് പ്ര​വൃ​ത്തി​ക​ൾ എ​ഗ്രി​മെ​ന്‍റ് സ്റ്റേ​ജി​ലും ഒ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലു​മാ​ണു​ള്ള​ത്.
ചാ​ലി​യാ​ർ, ഭാ​ര​ത​പ്പു​ഴ, തി​രൂ​ർ പൊ​ന്നാ​നി പു​ഴ, ക​ട​ലു​ണ്ടി പു​ഴ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ ന​ദി​ക​ളു​ടെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു​മാ​യി അം​ഗീ​കാ​രം ല​ഭി​ച്ച 20 പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബി​യ്യം റെ​ഗു​ലേ​റ്റ​റി​ന്‍റെ​യും ന്യൂ​ക​ട്ട് റെ​ഗു​ലേ​റ്റ​റി​ന്‍റെ​യും തൂ​ണു​ക​ൾ​ക്കി​ട​യി​ൽ ഒ​ഴു​കി വ​ന്ന് ത​ട​സ​പ്പെ​ട്ട മ​ര​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്ത് സ്വാ​ഭാ​വി​ക ഒ​ഴു​ക്കും പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​ര​ന്ത​രം ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ജി​യോ ട്യൂ​ബ് പ​ദ്ധ​തി​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ, താ​നൂ​ർ ന​ഗ​ര​സ​ഭ, മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പെ​രു​ന്പ​ട​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​യി​ട​ങ്ങ​ളി​ലാ​ണ് ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന​ത്.
ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ച് തീ​ര​ത്തെ മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ട​ൽ​ഭി​ത്തി​ക്ക് ബ​ദ​ലാ​യാ​ണ് പ​ദ്ധ​തി. ആ​ല​പ്പു​ഴ​യി​ലെ നീ​ർ​ക്കു​ന്നം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്. 20 മീ​റ്റ​ർ നീ​ള​വും മൂ​ന്നു മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​മു​ള്ള വൃ​ത്താ​കൃ​തി​യി​ലു​ള്ള ട്യൂ​ബു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ജാ​ഗ​മാ​യി സ്ഥാ​പി​ക്കു​ക. ഒ​രു ട്യൂ​ബി​ന് മു​ക​ളി​ൽ ഒ​രു ട്യൂ​ബ് എ​ന്ന നി​ല​യി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ക.
ട്യൂ​ബു​ക​ൾ​ക്ക​ക​ത്ത് മ​ണ​ൽ നി​റ​ക്കും. 4.4 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക. തി​ര​മാ​ല​ക​ൾ ട്യൂ​ബി​ൽ അ​ടി​ക്കു​ന്പോ​ൾ ശ​ക്തി കു​റ​യു​ക​യും തി​ര​മാ​ല​ക​ൾ​ക്കൊ​പ്പ​മു​ള്ള മ​ണ​ൽ തീ​ര​ത്തേ​ക്ക് ക​യ​റാ​തെ ട്യൂ​ബ് ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്യും.
തി​ര​മാ​ല​ക​ളു​ടെ ശ​ക്തി കു​റ​ക്കു​ന്ന​തി​നാ​ൽ തീ​ര​ത്തു നി​ന്ന് മ​ണ​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യും.
അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യേ​ണ്ട ക​ട​ൽ​ഭി​ത്തി സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ളി​ൽ എ​ട്ടു പ്ര​വൃ​ത്തി​ക​ൾ​ക്ക് സാ​ന്പ​ത്തി​കാ​നു​മ​തി ല​ഭി​ക്കു​ക​യും ഇ​തി​ൽ ഏ​ഴ് പ്ര​വൃ​ത്തി​ക​ൾ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലും ഒ​രു പ്ര​വൃ​ത്തി എ​സ്റ്റി​മേ​റ്റ് ഭ​ര​ണാ​നു​മ​തി​യ്ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.