എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി
Thursday, July 18, 2019 12:13 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​നു​ള്ള പ്രാ​ഥ​മി​ക​യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ക​രു​ണാ​ക​ര​ൻ പി​ള്ള, പി.​ടി.​ഉ​സ്മാ​ൻ, ഇ.​സു​കു, ആ​ലീ​സ് അ​ന്പാ​ട്ട്, തൃ​ശൂ​രി​ലെ സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ ഡ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​യ​രാ​ജ്, വി​ജ​യ​ൻ, എ​സ്‌സി വി​ക​സ​ന ഓ​ഫീ​സ​ർ മി​നി ചി​ത്രം​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചായ​ത്തു​ പ്ര​സി​ഡ​ന്‍റു​മാ​ർ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്ന​ത്. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ന്ന് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ന്തെ​ന്ന​റി​യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ക. അ​തി​നാ​യി ഓ​രോ കോ​ള​നി​ക​ളും സ​ന്ദ​ർ​ശി​ച്ച് സ​ർ​വേ ന​ട​ത്തും. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ എ​ൻ​ജി​ഒ​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വ​ർ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കും.
അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ർ​വേ ന​ട​ത്തു​ക. നി​ല​ന്പൂ​ർ ബ്ലോ​ക്കി​ന് കീ​ഴി​ലെ ആ​റു ഗ്രാ​മ​പഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ 20ന് ​ശേ​ഖ​രി​ച്ച് ന​ൽ​കും. തു​ട​ർ​ന്നാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക.