കെഎ​സ്എ​സ്പി​യു മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
Thursday, July 18, 2019 12:13 AM IST
മ​ല​പ്പു​റം : പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് രൂ​പീ​കൃ​ത​മാ​യി​ട്ടു​ള്ള പു​ന:​പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണം യ​ഥാ​സ​മ​യം ന​ട​പ്പാ​ക്കു​ക, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സം​ഘ​ട​ന​യു​മാ​യി ച​ർ​ച്ച ചെ​യ്ത് അ​ടി​യ​ന്തര​മാ​യി ന​ട​പ്പാ​ക്കു​ക, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് കാ​ലോ​ചി​ത​മാ​യി വ​ർ​ദ്ധി​പ്പി​ക്കു​ക, 70 വ​യ​സി​നു മേ​ൽ​പ്രാ​യ​മു​ള്ള​വ​ർ​ക്കു അ​ധി​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ ഉ​ത്സ​വ ബ​ത്ത​യാ​യി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ പാ​ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​ജി താ​രാ​നാ​ഥ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് മാ​ത്യു, പി.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ , എം.​ജെ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​പ​ര​മേ​ശ്വ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ഞ്ഞു​ണ്ണി നാ​യ​ർ, ടി.​കെ നാ​രാ​യ​ണ​ൻ, സി.​എ ക​ദീ​ജ​ത്ത്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​സ് ര​വീ​ന്ദ്ര​ൻ, എം.​ജെ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.