പ്ര​ള​യം: സ​ഹ​ക​ര​ണ വ​കു​പ്പ് 9.46 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി
Thursday, July 18, 2019 12:16 AM IST
മ​ല​പ്പു​റം: പ്ര​ള​യ ദു​ര​ന്ത​ം അ​തി​ജീ​വി​ക്കാ​നു​ള്ള നാ​ടി​ന്‍റെ പോ​രാ​ട്ട​ത്തി​നു ക​രു​ത്തു പ​ക​ർ​ന്നു സ​ഹ​ക​ര​ണ​വ​കു​പ്പ്. വീ​ടും സ്വ​ത്തു​വ​ക​ക​ളും ജീ​വ​നോ​പാ​ധി​ക​ളു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​മെ​ന്ന അ​ടി​യ​ന്ത​ര​ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്നു 9.46 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് ഇ​തി​ന​കം ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ​വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ’കെ​യ​ർ​ഹോം ’പ​ദ്ധ​തി, പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും വീ​ടു​ക​ൾ​ക്കു​ണ്ടാ​യ ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ഷ്ട​മാ​യ ജീ​വ​നോ​പാ​ധി​ക​ൾ നേ​ടു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കി​യ റീ​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം, ​പ്ര​ള​യ​ത്തി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ​ക്കു ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ബാ​ങ്ക‌‌്‌ വാ​യ്പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച ഉ​ജീ​വ​ന വാ​യ്പാ പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് നാ​ടി​നു കൈ​ത്താ​ങ്ങാ​യ​ത്.
കെ​യ​ർ​ഹോം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ഇ​തു വ​രെ 87 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ൽ 82 വീ​ടു​ക​ൾ ഉ​ട​മ​ക​ൾ​ക്കു കൈ​മാ​റി. ബാ​ക്കി അ​ഞ്ചു വീ​ടു​ക​ൾ ഈ ​മാ​സം 20നു ​തി​രൂ​രി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന സം​ഗ​മ​ത്തി​ൽ കൈ​മാ​റും. തി​രൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ടും പൊ​ന്നാ​നി, നി​ല​ന്പൂ​ർ, കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ ഓ​രോ വീ​ടു​ക​ളു​മാ​ണ് ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. 90 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി പ്ര​കാ​രം​വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
നി​ല​ന്പൂ​ർ-25, പൊ​ന്നാ​നി-17, ഏ​റ​നാ​ട്-​എ​ട്ട്്, പെ​രി​ന്ത​ൽ​മ​ണ്ണ - ഒ​ന്പ​ത്, തി​രൂ​ർ-18, തി​രൂ​ര​ങ്ങാ​ടി -ഒ​ന്പ​ത്, കൊ​ണ്ടോ​ട്ടി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കി​ലും നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ട​ഐ​ണ്ണം. ഇ​തി​ൽ ബാ​ക്കി​യു​ള്ള മൂ​ന്നു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ ആ​ഗ​സ്റ്റ് 15 ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​മാ​റും. അ​ഞ്ചു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഓ​രോ വീ​ടി​നും സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത്.
വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്ഥ​ല​ത്തെ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ജി​ല്ല​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. വീ​ടും ഭൂ​മി​യും ഇ​ല്ലാ​ത്ത 150 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഫ്ളാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് ഉ​ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി പൊ​ന്നാ​നി​ക്ക​ടു​ത്ത ഈ​ഴ​വ​തു​രു​ത്തി വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 1.5 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഭൂ​മി​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. റോ​ഡ് വി​ക​സ​നം ന​ട​ന്നു വ​രി​ക​യാ​ണ്. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് നി​ർ​മാ​ണ പ്രോ​ജ​ക്ടി​ന്‍റെ സാ​ങ്കേ​തി​ത ചു​മ​ത​ല.
റീ​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​പ്ര​കാ​രം 945 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന 6.74 കോ​ടി​രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ചു. ഉ​ജീ​വ​ന വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ 11 വ്യ​ക്തി​ക​ൾ​ക്ക് 62.25 ല​ക്ഷം രൂ​പ വാ​യ്പ ന​ൽ​കി. ഉ​ജീ​വ​ന പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ​യു​ടെ 25 ശ​ത​മാ​ന​മോ ര​ണ്ടു ല​ക്ഷം രൂ​പ​യോ ഏ​താ​ണ് കു​റ​വ് ആ ​തു​ക സ​ർ​ക്കാ​ർ ന​ൽ​കും.