ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ൽ ഒ​ഴി​വു​ക​ൾ
Thursday, July 18, 2019 12:16 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ലെ ചേ​ത​ന പെ​യി​ൻ ആ​ൻ​ഡ്് പാ​ലി​യേ​റ്റീ​വ് കാ​ൻ​സ​ർ കെ​യ​ർ കേ​ന്ദ്ര​ത്തി​ലേ​ക്കു നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ മു​ഖേ​ന വി​വി​ധ ത​സ്തി​ക​ളി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
1. ലാ​ബ് ടെ​ക്നീ​ഷ്യ​ൻ യോ​ഗ്യ​ത: ബി​എ​സ്‌സി, എം​എ​ൽ​ടി, അ​ഭി​മു​ഖം ജൂ​ലൈ 23. 2. അ​റ്റ​ൻ​ഡ​ർ, യോ​ഗ്യ​ത - എ​സ്എ​സ്എ​ൽ​സി, എ ​ക്ലാ​സ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​റു​ടെ കീ​ഴി​ൽ മൂ​ന്നു വ​ർ​ഷം ഹോ​മി​യോ മ​രു​ന്നു കൈ​കാ​ര്യം ചെ​യ്ത പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ഭി​മു​ഖം 26ന്.
3. ​മ​ൾ​ട്ടി പ​ർ​പ്പ​സ് വ​ർ​ക്ക​ർ - യോ​ഗ്യ​ത : പ്ല​സ്ടു, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം, കം​പ്യൂ​ട്ട​റി​ൽ മൂ​ന്നു വ​ർ​ഷ പ​രി​ച​യം, അ​ഭി​മു​ഖം 29ന്. ​താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നാ​യി അ​ത​തു തി​യ​തി​ക​ളി​ൽ രാ​വി​ലെ 10.3ന് ​ഹാ​ജ​രാ​ക​ണം.
ഫോ​ണ്‍: 0483 2731387.