ചാ​ലി​യാ​റി​ൽ യോ​ഗ​പ​രി​ശീ​ല​നം തു​ട​ങ്ങി
Thursday, July 18, 2019 12:18 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ൽ യോ​ഗ​പ​രി​ശീ​ല​നത്തിന് തു​ട​ക്ക​മാ​യി. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ഷ്മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് യോ​ഗ എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച യോ​ഗ പ​രി​ശീ​ല​ന നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യം​ന​ട​പ്പാ​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ലി​യാ​റി​ൽ 15 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്രോ​ജ​ക്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷം​ന പ​റ​ഞ്ഞു. പ്ര​കൃ​തി ചി​കി​ൽ​സ​ക്ക് ഡോ.​ബി​നി സാ​ബു​വാ​ണ് പ​രി​ശീ​ല​നം ന​ൽ​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, അം​ഗ​ങ്ങ​ളാ​യ റീ​നാ രാ​ഘ​വ​ൻ, പ​ത്മ​ജ പ്ര​കാ​ശ്, ബി​ന്ദു തൊ​ട്ടി​യ​ൻ, നൗ​ഷാ​ദ് പൂ​ക്കോ​ട​ൻ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ചാ​ലി​യാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബീ​നാ റ​സാ​ഖ്, ഹെ​ൽ​പ്പ​ർ ഷാ​ഹി​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി, തു​ട​ർ​ച്ച​യാ​യ 15 ദി​വ​സം ഓ​രോ മ​ണി​ക്കൂ​റാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക.