പാ​സ​ഞ്ച​റു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്
Thursday, July 18, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ പാ​സ​ഞ്ച​റു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യ​ഷ​ൻ. ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ രാ​വി​ലെ 7.39 നും ​നി​ല​ന്പൂ​ർ ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ 7.40നും ​സ്റ്റേ​ഷ​ൻ വി​ടു​ന്ന വി​ധ​ത്തി​ലാ​ണ് ഷെ​ഡ്യൂ​ൾ​ഡ് സ​മ​യം. പ​ക്ഷെ ഒ​രി​ക്ക​ലും സ​മ​യ കൃ​ത്യ​ത സ്റ്റേ​ഷ​ൻ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ആ​ദ്യം എ​ത്തു​ന്ന വ​ണ്ടി​യെ ഒൗ​ട്ട​ർ സി​ഗ്ന​ലി​ൽ പി​ടി​ച്ചി​ട്ടു​ക​യും ര​ണ്ടാ​മ​ത് വ​രു​ന്ന വ​ണ്ടി​യെ ആ​ദ്യം ക​ട​ത്തി​വി​ടു​ക​യും ചെ​യ്യു​ന്നു. വ​ണ്ടി​ക​ൾ വൈ​കു​ന്ന​ത് ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള ക​ണ​ക്ഷ​ൻ വ​ണ്ടി​ക​ൾ​ക്കാ​യി പ​ല​പ്പോ​ഴും എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വ​ണ്ടി​ക​ൾ സി​ഗ്ന​ലി​ൽ പി​ടി​ച്ചി​ടു​ന്ന​ത് കൃ​ത്യ​മാ​യ സ​മ​യ ക്ര​മം പാ​ലി​ച്ച് ചെ​യ്യ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.