ഒൗ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം
Thursday, July 18, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ആ​യു​ർ​വേ​ദ​ആ​ശു​പ​ത്രി​യി​ലെ ഇ​ൻ​പേ​ഷ്യ​ന്‍റ്, ഒൗ​ട്ട്പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ നൂ​റോ​ളം ആ​ളു​ക​ൾ​ക്ക് ക​ർ​ക്കി​ട​കം ഒ​ന്നി​നു ഒൗ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ. എ​സ്പി​സി​യു​ടെ ടോ​ട്ട​ൽ ഹെ​ൽ​ത്ത് മി​നി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​മ്മു​ടെ നാ​ടി​ന്‍റെ ത​ന​ത് പാ​ര​ന്പ​ര്യ ചി​കി​ത്സാ​വി​ധി​ക​ളെ പു​തു​മ​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​രി​പാ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്കൗ​ണ്‍​സി​ല​ർ ഷ​ഫീ​ന അ​ധ്യ​ക്ഷ​യാ​യി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി.​ഐ.​ഇ​ൽ​മു​ന്നീ​സ, എ​സ്ഐ​മാ​രാ​യ ബി​നോ​ജ്, ര​മ, കെ.​ആ​ർ.​ര​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ഷാ​ജി​മോ​ൻ, സൂ​സ​മ്മ, ചെ​റി​യാ​ൻ,പ്ര​ഫു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.