ബൈ​ക്കി​ൽ ‘ലിഫ്റ്റടിച്ച്’ വി​ഷ​പ്പാ​ന്പ്
Friday, July 19, 2019 12:33 AM IST
കൊ​ണ്ടോ​ട്ടി: വീ​ട്ടി​ൽ നി​ന്ന് ബൈ​ക്ക് എ​ടു​ത്ത് അ​ങ്ങാ​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വാ​വ് കൂ​ടെ​യു​ള​ള സ​ഹ​യാ​ത്രി​ക​നെ ക​ണ്ട് ഞെ​ട്ടി. ബൈ​ക്കി​ൽ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന​ത് ഉ​ഗ്ര​വി​ഷമു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പ്. കൊ​ണ്ടോ​ട്ടി അ​ങ്ങാ​ടി​യി​ൽ ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം.
ബൈ​ക്കി​ൽ ക​യ​റി​യ അ​ഥി​തി ഹാ​ന്‍റി​ലി​ന് മു​ക​ളി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ ഉ​ട​നെ യു​വാ​വ് ബൈ​ക്ക് നി​ർ​ത്തി. ര​ക്ഷ​പ്പെ​ട്ടു. ബെ​ക്കി​ൽ ക​യ​റി​കൂ​ടി​യ പാ​ന്പി​നെ പി​ന്നീ​ട് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി.

ലൈ​ഫ്: പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം

എ​ട​ക്ക​ര: ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു. ര​ണ്ട് പേ​ർ​ക്ക് നാ​ല് ല​ക്ഷം, 85 പേ​ർ​ക്ക് മൂ​ന്ന് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം, ഒ​ന്പ​ത് പേ​ർ​ക്ക് മൂ​ന്ന് ല​ക്ഷം, 74 പേ​ർ​ക്ക് ര​ണ്ട് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം എ​ന്നി​ങ്ങ​നെ പ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ കെ.​അ​ബ്ദു​ൽ ഖാ​ദ​ർ, എം.​കെ.​ച​ന്ദ്ര​ൻ, വി.​പി. ര​ത്ന​കു​മാ​ർ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, എം.​വി​ല്യം​സ്, സെ​ക്ര​ട്ട​റി ര​തി​ദേ​വി, അ​സി​സ്റ്റ​ന്‍റ് സെ​ക​ട്ട​റി മു​ര​ളി, വി​ഇ​ഒ സ​ജു ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.