മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്ത്
Friday, July 19, 2019 12:34 AM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള​ള അ​ദാ​ല​ത്ത് 23, 25, 29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ന​ട​ത്തും.
അ​പേ​ക്ഷ​ക​ർ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.
എ​ട​വ​ക, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഉ​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് 23നും ​വെ​ള​ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് 25നും ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ട്രൈ​സം ഹാ​ളി​ലും തൊ​ണ്ട​ർ​നാ​ട് തി​രു​നെ​ല്ലി, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് 29ന് ​തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, കാ​ട്ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലു​മാ​ണ് അ​ദാ​ല​ത്ത്.
പ​ഴ​യ റേ​ഷ​ൻ കാ​ർ​ഡ്, പു​തി​യ റേ​ഷ​ൻ കാ​ർ​ഡ്, മാ​ര​ക രോ​ഗം തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​ട്ടി​ക​ജാ​തി-​വ​ർ​ഗം എ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച വീ​ടാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്,
കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രു​ടെ​യും പേ​രി​ലു​ള​ള സ്ഥ​ല​ത്തി​ന്‍റെ നി​കു​തി ശീ​ട്ട് എ​ന്നീ രേ​ഖ​ക​ളാ​ണ് അ​പേ​ക്ഷ​ക​ർ ഹാ​ജ​രാ​ക്കേ​ണ്ട​ത്.
മു​ൻ​ഗ​ണ​ന​യി​ലു​ൾ​പ്പെ​ടാ​ൻ 30 വ​രെ അ​പേ​ക്ഷി​ക്കാം.
സ​ർ​ക്കാ​ർ/​അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യു​ള​ള​വ​ർ, സ​ർ​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ, ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള​ള​വ​ർ,
ഒ​രേ​ക്ക​റി​നു​മേ​ൽ ഭൂ​മി​യു​ള​ള​വ​ർ, 1,000 ച​തു​ര​ശ്ര അ​ടി​ക്ക് മു​ക​ളി​ൽ വി​സ്തീ​ർ​ണ​മു​ള​ള വീ​ടു​ള​ള​വ​ർ, നാ​ലു​ച​ക്ര വാ​ഹ​നം സ്വ​ന്ത​മാ​യി​ട്ടു​ള​ള​വ​ർ റേ​ഷ​ൻ കാ​ർ​ഡി​ലു​ണ്ടെ​ങ്കി​ൽ മു​ൻ​ഗ​ണ​ന​യി​ലു​ൾ​പ്പെ​ടാാ​ൻ അ​ർ​ഹ​ത​യി​ല്ല.