മാനന്തവാടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ​ഗ്രാ​ഫ​റെ സ്ഥ​ലം​മാ​റ്റി
Friday, July 19, 2019 12:34 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം ഉ​യ​രു​ന്ന​തി​നി​ട​യി​ൽ നി​ല​വി​ലു​ള്ള റേ​ഡി​യൊ​ഗ്രാ​ഫ​റി​ൽ ഒ​രാ​ളെ സ്ഥ​ലം മാ​റ്റി. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റം. റേ​ഡി​യോ​ഗ്രാ​ഫ​റു​ടെ സ്ഥ​ലം​മാ​റ്റം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സി​ടി സ്കാ​ൻ, എ​ക്സ​റേ വി​ഭാ​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കാ​നും ഇ​ട​യാ​ക്കും.
ജി​ല്ല​ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സി​ടി സ്കാ​ൻ, എ​ക്സ്റെ വി​ഭാ​ഗ​ങ്ങ​ൾ. നി​ല​വി​ൽ മൂ​ന്ന് പി​എ​സ്സി പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ 12 റേ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ളെ​യാ​ണ് ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വാ​യ​ത്. പി​എ​സ്സി ക്ക് ​പു​റ​മെ ഏ​ഴ് എ​ൻ​എ​ച്ച്എം, ര​ണ്ട് എ​ച്ച്എം​സി എ​ന്നി​ങ്ങ​നെ 12 റേ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.
നി​ല​വി​ൽ മു​ന്നൂ​റി​ല​ധി​കം എ​ക്സ​റെ, 25 ല​ധി​കം സി​ടി സ്കാ​ൻ എ​ന്നി​ങ്ങ​നെ ദി​വ​സേ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ എ​ടു​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ത് കൊ​ണ്ട് ത​ന്നെ നി​ല​വി​ലു​ള്ള​തി​ലും സ്റ്റാ​ഫ് ഉ​ണ്ടെ​ങ്കി​ലെ 24 മ​ണി​ക്കൂ​ർ സി​ടി സ്കാ​ൻ, എ​ക്സ​റേ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. അ​തി​നി​ടെ​യാ​ണ് നി​ല​വി​ലു​ള്ള​തി​ൽ നി​ന്നും ഒ​രാ​ളെ ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റി​യ​ത്.
സ്ഥ​ലം മാ​റ്റം ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വെ​ന്ന നി​ല​യി​ൽ യാ​ത്ര സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
എ​ന്നാ​ൽ എ​ൻ​എ​ച്ച്എം സ്റ്റാ​ഫി​ലൊ​രാ​ളെ​യാ​ണ് മാ​റ്റി​യ​തെ​ന്നും ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​രാ​ളെ വെ​ച്ച് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി കൊ​ണ്ട് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഒ​രാ​ളെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും എ​ൻ​എ​ച്ച്എം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.