അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും
Saturday, July 20, 2019 12:15 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ക്ലീ​ൻ ഗ്രീ​ൻ നി​ല​ന്പൂ​ർ പ​ദ്ധ​തി​യു​ടെ മു​ന്നോ​ടി​യാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ നേ​രി​ട്ടു ശേ​ഖ​രി​ക്കും. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്നു തു​ട​ങ്ങും.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ നേ​രി​ട്ടി​റ​ങ്ങി​യാ​ണ് വ്യാ​പാ​രി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യി​പ്പി​ക്കു​ക. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും വീ​ടു​ക​ളി​ൽ നി​ന്നു ശു​ദ്ധി സൊ​ലൂ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​നം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ട​ക​ളി​ൽ നി​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് അ​വി​ടെ ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക. മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത​നു​സ​രി​ച്ച് തു​ക ഈ​ടാ​ക്കും. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.