എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ​തു
Saturday, July 20, 2019 12:17 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച നാ​ലു​ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങി​യ കെ​ട്ടി​ട​മാ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​നും പ്ര​തി​ഭാ സം​ഗ​മം ചാ​ലി​യാ​ർ ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​നും നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​യു​ടെ സ​മ​ർ​പ്പ​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു. വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീസ​ർ സി.​രേ​ണു​കാ​ദേ​വി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ്ര​തി​ഭ​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് പി.​വി​ശാ​ലാ​ക്ഷി​യ​മ്മ വി​ത​ര​ണം ചെ​യ്തു. തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പ​ദ്മ​ജാ പ്ര​കാ​ശ്, ഹാ​രീ​സ് ആ​ട്ടി​രി, മു​സ്ത​ഫ ചോ​ല​യി​ൽ, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​നൗ​ഷാ​ദ​ലി, ജോ​ഷി, കെ.​പി.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.