വെ​ള്ള​പ്പൊ​ക്കം: നി​ല​ന്പൂ​രി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം
Tuesday, August 13, 2019 12:32 AM IST
നി​ല​ന്പൂ​ർ: വെ​ള്ള​പ്പൊ​ക്കം നി​ല​ന്പൂ​രി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​രു​ത്തി​വ​ച്ച​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. പെ​രു​ന്നാ​ൾ, ഓ​ണം വി​പ​ണി എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് വ​സ്ത്ര​വ്യാ​പാ​രി​ക​ളും ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണു​കള്‌ ,ടിവി തു​ട​ങ്ങിയ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‌ വെ​ള്ള​വും ചെ​ളി​യും ക​യ​റി ന​ശി​ച്ചു.

നി​ല​ന്പൂ​ർ വെ​ളി​യം​തോ​ട് താ​ഴെ ച​ന്ത​ക്കു​ന്ന് മു​ത​ൽ കീ​ർ​ത്തി​പ്പ​ടി വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് വ​ലി​യ ന​ഷ്ടം ഉണ്ടായ​ത്. നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യം മു​ത​ൽ ക​ന​റാ ബാ​ങ്കു​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു. മേ​ഖ​ല​യി​ലെ പ​ല ഹോ​ട്ട​ലു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പാ​ത്ര​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ഒ​ഴു​കി പോ​യി. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്.

വെ​ള്ളം ക​യ​റി യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ത​ക​രാ​റി​ലാ​യാ​ൽ ക്ലെ​യിം ന​ൽ​കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് വ്യ​വ​സ്ഥ​യി​ല്ല. അ​തേ​സ​മ​യം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​നു ശേ​ഷം പ​ല ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളും വെ​ള്ളം ക​യ​റി യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ന​ശി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ന​ശി​ച്ച ഭൂ​രി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ല.

ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി 400 ക​ട​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യം മൂ​ലം കഴിഞ്ഞ വർഷം കാ​ര്യ​മാ​യ ക​ച്ച​വ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ടം കൂ​ടി നി​ക​ത്താ​ൻ ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വ സീ​സ​ണ്‍ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ൾ. ബാ​ങ്കുകളില്‌ നിന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നു ഉ​യ​ർ​ന്ന പ​ലി​ശ​ക്ക് വായ്പ എ​ടു​ത്ത് വ​ൻ​തോ​തി​ൽ വി​ൽ​പ്പ​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ ച​തി​ച്ച​ത്. ക​ട​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. നി​ല​ന്പൂ​രി​ന്‍റെ ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​യി​ട്ടി​ല്ല.