പ്ര​ള​യം രൂ​ക്ഷ​മാ​ക്കി​യ​ത് മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ല്‌
Tuesday, August 13, 2019 12:32 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ദു​ര​ന്തം രൂ​ക്ഷ​മാ​ക്കി​യ​ത് അ​തി​ർ​ത്തി വ​ന​ത്തി​ലു​ണ്ടാ​യ ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ. ചാ​ലി​യാ​റി​ന്‍റെ ഉ​ത്ഭ​വ കേ​ന്ദ്ര​മാ​യ മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളാ​ണ് ഇ​ത്ര​യേ​റെ കെ​ടു​തി​ക​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

പോ​ത്തു​ക​ൽ​-മു​ണ്ടേ​രി പാ​ത​യി​ൽ നി​ന്നു​ത​ന്നെ വ​ന​ത്തി​ലു​ണ്ടാ​യ പ​ത്ത് വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ കാ​ണാ​നാ​കു​ം. വ​ൻ മ​ര​ങ്ങ​ളും പാ​റ​ക​ളു​ം ചാ​ലി​യാ​റി​ലേ​ക്ക് ഒ​ഴു​കി​യ​ത്തെി​ അ​ന്പി​ട്ടാം​പൊ​ട്ടി, ഇ​രു​ട്ടു​കു​ത്തി, കൈ​പ്പി​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ ത​ക​ർ​ന്നു. ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ളും മ​ര​ങ്ങ​ൾ വ​ന്നി​ടി​ച്ചാ​ണ് ത​ക​ർ​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ലി​ലാ​ണ് ആ​ൾ​നാ​ശ​മു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ പാ​താ​റി​ലും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ആ​ള​പാ​യ​ങ്ങ​ളി​ല്ല. പാ​താ​ർ അ​ങ്ങാ​ടി​യി​ലെ ക​ട​ക​ളും മ​റ്റും ത​ക​ർ​ന്നു. തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഈ ​നാ​ട്.