ക​ള​ക്ട​റേ​റ്റ് ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ വ​ഴി അവ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം തു​ട​ങ്ങി
Tuesday, August 13, 2019 12:32 AM IST
മ​ല​പ്പു​റം: ക്യാ​ന്പു​ക​ളില്‌ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ വ​ഴി വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കിട്ട് അ​ഞ്ച് വ​രെ 1365 ലി​റ്റ​ർ കു​ടി​വെ​ള്ള​ം വി​ത​ര​ണം ചെ​യ്തു.
600 കി​ലോ ഗ്രാം ​അ​രി​യും 100 കി​ലോ ഗ്രാം ​പ​ച്ച​ക്ക​റി​ക്ക​റി​ക​ളും ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
ബി​സ്ക​റ്റ് , ബ്ര​ഡ്, ബേ​ബി ഫു​ഡ്, റ​സ്ക്ക് , 155 കി​ലോഗ്രാം ​പ​ഞ്ച​സാ​ര, 12 കി​ലോ​ഗ്രാം ചാ​യ​പ്പൊ​ടി, 41 കി​ലോ​ഗ്രാം മ​സാ​ല​പ്പൊ​ടി, 254 തേ​ങ്ങ, 21 കി​ലോ​ഗ്രാം പ​യ​ർ , ആ​റ് ലി​റ്റ​ർ ഓ​യി​ൽ 64 ഡെ​റ്റോ​ൾ, 165 കി​ലോ​ഗ്രാം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, 143 ടൂ​ത്ത് ബ്ര​ഷ്, 88 ടൂ​ത്ത് പേ​സ്റ്റ്, 54 ഫി​നോ​യ​ില്‌ എന്നിവ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
കൂ​ടാ​തെ നാ​പ്കി​ൻ , ചെ​രു​പ്പ്, തോ​ർ​ത്ത്, സോ​പ്പ്, അ​ല​ക്കു സോ​പ്പ്, സോ​പ്പ് പൊ​ടി, ലു​ങ്കി, ബെ​ഡ്ഷീ​ഷീ​റ്റ്, സാ​രി, മെ​ഴു​കു​തി​രി തു​ട​ങ്ങിയ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്തു.
വ​ണ്ടൂ​ർ ഗ​വ.​ബോ​യ്സ് സ്കൂ​ളി​ലും മ​ഞ്ചേ​രി ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​ലും ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.