മു​ണ്ടേ​രി​യി​ലെ സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വ​ൻ​നാ​ശം
Tuesday, August 13, 2019 12:33 AM IST
എ​ട​ക്ക​ര: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മു​ണ്ടേ​രി​യി​ലെ സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വ​ൻ നാ​ശം. തോ​ട്ട​ത്തി​ന്‍റെ ഭൂ​മി​യും, വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു. മാ​ള​കം മു​ത​ൽ ത​ല​പ്പാ​ലി വ​ര​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദു​ര​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ ഫാ​മി​ന്‍റെ ഭൂ​മി ക​വ​ർ​ന്നെ​ടു​ത്തു.
പോ​ളി ഹ​സു​ക​ൾ, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, ക​ശു​മാ​വ് ന​ഴ്സ​റി​ക​ൾ, ക​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ൾ, ക​മു​കി​ൻ തോ​ട്ട​ങ്ങ​ൾ, വാ​ഴ​ത്തോ​ട്ടം, ത​ല​പ്പാ​ലി വ​ര​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ റോ​ഡ്, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, വ​ളം ഡി​പ്പോ, ഫാ​മി​ൽ​ക്കൂ​ടി​യു​ള്ള എ​ച്ച്ടി​ലൈ​നു​ൾ​പ്പ​ട​യു​ള്ള വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പാ​ടെ ന​ശി​ച്ചു. ഫാ​മി​ലെ നാ​ലാം ബ്ലോ​ക്ക് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞു. ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ഞൂ​റ് ചാ​ക്കി​ലേ​റെ രാ​സ​വ​ളം വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​യി​ൽ​പെ​ടും.
ഫാ​മി​ൽ നി​ന്നും ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ലേ​ക്കു​ള്ള പ​യ്യാ​നി​തോ​ടി​ന്‍റെ പാ​ല​വും ത​ക​ർ​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് വ്യ​ക്ത​മാ​യി​ട്ടി​ല്ല.