വെ​ട്ടി​ക്കാ​ട്ടി​രി​യി​ൽ ആ​റു വീ​ടു​ക​ൾ കൂ​ടി ത​ക​ർ​ന്നു
Thursday, August 15, 2019 12:44 AM IST
മ​ഞ്ചേ​രി:​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ട്ടി​ക്കാ​ട്ടി​രി വി​ല്ലേ​ജി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ആ​റു വീ​ടു​ക​ൾ കൂ​ടി ത​ക​ർ​ന്നു.​ഉ​ണ്ണി​പ്പാ​ത്തു​വി​ന്‍റെ വീ​ട് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു.​മാ​ഞ്ചേ​രി മ​റി​യം, മ​ഞ്ച​പ്പു​ള്ള ഖ​ദീ​ജ, കു​റ്റി​പ്പു​ളി വേ​ലാ​യു​ധ​ൻ, തെ​ന്നാ​ട​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി, ശാ​ന്ത എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

കു​രു​ന്ന് നാ​രി​ഹ ക​ണ്ടെ​ത്തി​യ​ത്
ഇ​രു​പ​ത് കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നാ​രി​ഹ എ​ന്ന നാ​ല് വ​യ​സു​കാ​രി വാ​ങ്ങി ന​ൽ​കി​യ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​രു​പ​ത് കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ.
പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ നാ​സി​ലി​ന്‍റെ മ​ക​ളാ​ണ് നാ​രി​ഹ. പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ നാ​രി​ഹ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജി​ത്ത് ലാ​ലി​ന് വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി.