മലപ്പുറം: കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് 42 പേരുടെ മരണം. ഓഗസ്റ്റ് ഒൻപത് മുതൽ 14വരെയുള്ള കാലയളവിലാണ് ഇത്രയും ജീവഹാനി സംഭവിച്ചത്.
ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറയിൽ 30 ജീവഹാനിയാണ് ഇതുവരെ സ്ഥിരീകരിച്ചത്.
എടവണ്ണ സ്വദേശികളായ യൂനസ് (40), നസ്റത്ത് (35), ഷംന (10), ഷാനിൽ (മൂന്ന് ), ആലപ്പുഴ ചേർത്തല സ്വദേശി സോമൻ (58), വഴിക്കടവ് സ്വദേശി സജിത (47), നിലന്പൂർ സ്വദേശികളായ അനഘ (നാല്), മാതി (60), ഗോകുൽ (12), രാഗിണി (48), പ്രിയ (30), ആബിദ (18), ഫൗസിയ (40), ഫിദ ഫാത്തിമ (ഒൻപത്), മൈമൂന (47), പ്രദീപ് (38), പ്രജിഷ (14 ), സന്തോഷ് (30), മുഹമ്മദ് (40), അലീന (എട്ട്), നിലന്പൂർ സുധ (29), ബിനോയ് (34), ശങ്കരൻ (70) അഗത മാനുവൽ (59), രാജി (28), സക്കീന (48), നാരായണൻ (62), അനിത (55), പ്രിയദർശൻ (33), ഭവ്യ (22), മലപ്പുറം കോട്ടക്കുന്ന് സ്വദേശികളായ ധ്രുവൻ (ഒന്നര വയസ്), ഗീതു (21), സരോജിനി (42), തിരൂർ സ്വദേശി അബ്ദുറസാഖ് (40) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.