പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സ്വ​രൂ​പി​ച്ചു
Thursday, August 15, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സ്വ​രൂ​പി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​ള​‌ക‌്ഷ​ൻ സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്ന്, വ​സ്ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കി​യ​ത്. ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, രാ​ജ​ഗോ​പാ​ൽ,ര​ഘു​നാ​ഥ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ച്ചു. താ​ലൂ​ക്കി​ൽ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​വ​ർ ക​ഴി​യു​ന്ന പു​ലാ​മ​ന്തോ​ൾ, ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കാ​ര്യ​വ​ട്ടം, താ​ഴെ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​യ​ത്.