നൗ​ഷാ​ദി​നെ​യും അ​ബ്ദു​ല്ല​യെ​യും അ​ഭി​ന​ന്ദി​ച്ച് ഹൈ​ദ​ര​ലി ത​ങ്ങ​ളും മു​ന​വ്വ​റ​ലി ത​ങ്ങ​ളും
Thursday, August 15, 2019 12:46 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന നാ​ടി​നെ പ്ര​തീ​ക്ഷ​യി​ലേ​ക്ക് കൈ ​പി​ടി​ച്ചു​യ​ർ​ത്താ​ൻ കൈ​നി​റ​യെ ക​രു​ത​ലു​മാ​യി ആ​ശ്വാ​സം ന​ൽ​കാ​നു​ള്ള ആ​വേ​ശ​മാ​യി മു​ന്നോ​ട്ട് വ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദി​നെ​യും അ​ബ്ദു​ല്ല തൃ​ക്കു​ന്ന​പ്പു​ഴ​യെ​യും പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ന​വ്വ​ർ​അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.സ്വ​ന്തം ക​ട​യി​ലെ മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

തൃ​ക്കു​ന്ന​പ്പു​ഴ അ​ണ്ടോ​ളി​ൽ അ​ബ്ദു​ല്ല മു​സ്ലിം​ലീ​ഗ് കു​ടും​ബാം​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ക്കു​ന്ന​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ല്ല അ​ണ്ടോ​ളി​ൽ, ത​ന്‍റെ അ​ണ്ടോ​ളി​ൽ ബ്യൂ​ട്ടി​ക് എ​ന്ന വ​സ്ത്ര​ശാ​ല​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി സം​ഭാ​വ​ന ചെ​യ്യു​ക​യാ​യി​രു​ന്നു. മു​സ്ലിം ലീ​ഗി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന ന​ൽ​കി​യ​ത്.​പ​രേ​ത​നാ​യ മു​സ്ലിം​ലീ​ഗ് നേ​താ​വാ​യ അ​ണ്ടോ​ളി​ൽ ഉ​സ്മാ​ൻ കു​ട്ടി​യു​ടെ മ​ക​നാ​ണ് അ​ബ്ദു​ല്ല.